ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടവുമായി വള്ളിച്ചെരുപ്പ് …..

ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടവുമായി ” വള്ളിച്ചെരുപ്പ് “. 9-ാമത്തെ മേളയാണ് ഇത്തവണ അരങ്ങേറുന്നത്.

റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മേക്കോവറിലൂടെ 70-കാരനായിട്ടാണ് ബിജോയി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച കണ്ണൂർ സ്വദേശിനി ചിന്നുശ്രീ വൽസലൻ ആണ് നായിക. ഒരു മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ വിവിധ തലങ്ങളിലൂടെയുളെളാരു യാത്രയാണ് വള്ളിച്ചെരുപ്പ്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്. അവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ ശ്രീഭാരതി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് സുരേഷ് സി എൻ ആണ്. റിജു ആർ അമ്പാടി ഛായാഗ്രഹണവും ശ്യാം സാംബശിവൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ് ജോജോ കെൻ ആണ്. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിലാണ്.

                     ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് മേള അരങ്ങേറുന്നത്. സംസ്ഥാന ഭാഷ, സാംസ്കാരിക വകുപ്പിന്റെയും ഒപ്പം ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേളയുടെ സഘാടകർ . ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നതു വഴി, പുത്തൻ ചലച്ചിത്രാവബോധം പുതുതലമുറക്കാരിൽ വളർത്തിയെടുക്കാനും അതുവഴി സ്വതന്ത്രമായി സിനിമ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയുമാണ് മേളയുടെ ഉദ്ദേശ്യലക്ഷ്യം…….

Leave a Reply

Your email address will not be published. Required fields are marked *