മാറ്റിനി സംഘടിപ്പിച്ച മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് ഇന്നലെ കാട്ടാക്കട വീരണകാവ് ms ഗ്രൗണ്ട്ൽ നടന്നു 7 ടീമുകൾ മത്സരിച്ച വാശിയേറിയ മത്സരങ്ങൾ ഇന്ന് വെളുപ്പിനാണ് അവസാനിച്ചത്.
ഇക്കുറി ലേലം വിളിയിലൂടെ കലാകാരന്മാരെ ടീമിൽ തിരഞ്ഞെടുത്തുകൊണ്ടാണ് മത്സരം ആരംഭിച്ചത് സംവിധായകൻ അരുൺ സാഗര നയിച്ച മാറ്റിനി സ്‌ട്രൈക്കേഴ്‌സ് അസിംഷ നയിച്ച ഗോൾഡൻ ഈഗിൾസിനെ 27 റൺസിനാണ് പാരായപ്പെടുത്തിയാണ് കപ്പ് നേടിയത്
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മാറ്റിനി സ്‌ട്രൈക്കേഴ്‌സ് നിശ്ചിത അഞ്ച് ഓവറിൽ 95 റൺസ് നേടി മത്സരം തുടക്കത്തിൽ കൈപ്പിടിയിൽ ഒതുക്കിയിരുന്നു , ദീപു നാവായിക്കുളം എറിഞ്ഞ ഓവറിൽ 3 സിക്സും 2 ഫോറും നേടിയപ്പോൾ ആദ്യ ഓവറിൽ പിറന്നത് 30 റൺസാണ്, അൻഷാദ് എറിഞ്ഞ രണ്ടാം ഓവറിൽ 28 റൺസ് കൂടെ ആയപ്പോൾ മത്സരം മത്സരം മാറ്റിനിയുടെ കൈകളിൽ എത്തുമെന്ന് ഉറപ്പായിരുന്നു, ഫൈനൽ മത്സരത്തിൽ 15 ബാളിൽ 49 റൺസാണ് അനീഷ്‌ഖാൻ നേടിയത് നിജുരാജ് 6 പന്തിൽ 25 റൺസ് നേടി അനീഷ്ഖാന് മികച്ച പിന്തുണ നൽകി ഗോൾഡൻ ഈഗിൾസിന് വേണ്ടി സച്ചിൻ കല്ലറ മൂന്നും k r പ്രമോദ് രണ്ടും വിക്കറ്റ് നേടി തുടർന്ന് ബാറ്റ് ചെയ്ത ഈഗിൾസിന് വേണ്ടി 8 പന്തിൽ 23 റൺസ് നേടിയ അൻഷാദിന്റെയും 6 പന്തിൽ 20 റൺസ് നേടിയ ജയൻ മാർട്ടിന്റെയും 9 പന്തിൽ 13 റൺസ് നേടിയ സച്ചിന്റെയും ഇന്നിംഗ്സ് മതിയായിരുന്നില്ല 7 റൺസ് മാത്രം വിട്ട് നൽകി ദീപുവിന്റെ വിക്കറ്റ് സന്തോഷ് വീഴ്ത്തിയതോടെ മാറ്റിനിയുടെ ജയം അടിവരയിട്ട് ഉറപ്പിച്ചിരുന്നു മാറ്റിനിയുടെ വൈസ് ക്യാപ്റ്റൻ സാബു സർഗം ടീമിന് നൽകിയ മികച്ച പിന്തുണയും എടുത്തു പറയേണ്ടതാണ്
ടൂർണമെന്റിൽ അവതാരകനും മിമിക്രി കലാകാരനുമായ അനീഷ് ഖാനാണ് റൺ വേട്ടയിൽ മുന്നിലെത്തിയത്, 8 മത്സരങ്ങളിൽ നിന്നും 299 സ്ട്രൈക്ക് റേറ്റിൽ 320 റൺസാണ് അനീഷ്‌ഖാൻ നേടിയത് 10 വിക്കറ്റ് നേടിയ ഗോൾഡൻ ഈഗിൾസ് താരം പ്രമോദാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ നിന്നത് 9 മത്സരങ്ങളിൽ നിന്നായി 7 ക്യാച്ച് നേടിയ അസിംഷ മികച്ച ഫീൽഡറായും വിനിൽ വെങ്കുളം മികച്ച ക്യാച്ചിന് അർഹനാവുകയും ചെയ്ത ടൂർണമെന്റിൽ ശ്രീജിത്ത് ബാലരാമപുരമാണ് most valuable playr ആയി തിരഞ്ഞെടുക്കപ്പെട്ടത്
മറ്റു ടീമുകൾ
ഏഴാം സ്ഥാനത്തായി ആനന്ദ് നയിച്ച ടാർജറ്റും ആറാം സ്ഥാനത് സജു പാർത്ഥസാരഥി നയിച്ച കിങ്‌സ് ഇന്ത്യയും അഞ്ചാം സ്ഥാനത് സജി മൂങ്ങോട് നയിച്ച യുവ ഇലവനും നാലാം സ്ഥാനത് ശ്രീജിത്ത് ബാലരാമപുരം നയിച്ച ടസ്‌കേഴ്‌സും മൂന്നാം സ്ഥാനത് അഭി ചാത്തന്നൂർ നയിച്ച ചാംപ്യൻസുമായിരുന്നു