ബേബി അഞ്ചു : മമ്മൂക്ക കാരണം അവസരം നഷ്ട്ടപ്പെട്ടു
ബേബി അഞ്ചു – സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുകാലത്തു മലയാള സിനിമ പ്രേക്ഷകരയുടെ മനം കവർന്ന നടിയാണ് ബേബി അഞ്ചു.
ഒന്നര വയസ്സിൽ ‘ ഉതിരിപ്പൂക്കൾ’ എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച നടത്തിയാണ് ബേബി അഞ്ചു .
കന്നഡ തമിഴ് എന്നെ ഭാഷകളിലും നടി അഭിനയിച്ചു. 1988 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ബേബി അഞ്ജുവിനു ലഭിച്ചു.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവച്ചു എത്തിയിരിക്കുകയാണ് അഞ്ചു .
താഴ്‌വാരം സിനിമ ചെയ്യുമ്പോൾ അഞ്ജുവിനു 13 വയസ്സായിരുന്നു. ഇഷ്ട്ടപ്പെട്ട സംവിധായകന്റെയും നടന്റെയും കൂടെ താഴ്‌വാരത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വളരെ സന്തോഷം ഉള്ള കാര്യമാണെന്ന് അഞ്ചു പറഞ്ഞു.
സെറ്റിൽ വരുമ്പോൾ ലാലേട്ടൻ ഒരുപാട് ചോക്ലേറ്റ് നൽകുമായിരുന്നു. പറയുന്ന കാര്യങ്ങൾ വൈകി മനസ്സിലാക്കുന്നതുകൊണ്ട് തന്നെ ട്യൂബ് ലൈറ്റ് എന്നാണ് വിളിക്കുന്നത് അഞ്ചു പറയുന്നു. ആ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രായം കുറവ് ആയിരുന്നതിനാൽ എല്ലാവരും കുഞ്ഞുകുട്ടിയെ പോലെ ആണ് കെയർ ചെയ്തിരുന്നത്.
നീലഗിരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ മമ്മുക്ക തന്നെ കണ്ട് കൗരവർ എന്ന ചിത്രത്തിൽ നായികാ ആയി അവസര നൽകിയ രസകരമായ കാര്യം പങ്കുവക്കുകയാണ് അഞ്ചു. നീലഗിരി സിനിമയുടെ സെറ്റിൽ വച്ച മമ്മൂക്ക തന്നെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി നീ ഇത്രയും വളർന്നോ എന്നാണ് മമ്മൂക്ക ചോദിച്ചത്. അഴകൻ എന്ന ചിത്രത്തിൽ തന്നെ അഭിനയിപ്പിക്കാൻ ഡയറക്ടർ തീരുമാനിച്ചപ്പോൾ കൊച്ചു കുട്ടിയാണ് എന്ന് പറഞ്ഞു മമ്മൂക്ക വേറെ നടിയെ നോക്കാൻ ഡയറക്ടറിനോട് പറയുകയായിരുന്നു. എന്നാൽ അത് മമ്മൂക്ക ചെയ്ത തെറ്റാണെന്ന് മമ്മൂക്ക തന്നോട് പറഞ്ഞു . അത്കൊണ്ട് അതിനു പകരം കൗരവർ എന്നൊരു സിനിമ മമ്മൂക്ക ചെയ്യുന്നുണ്ട് അതിൽ നായിക താൻ ആണെന്ന് മമ്മൂക്ക പറയുകയും ആ സിനിമയിൽ മമ്മൂക്കയുടെ നായികയായി അഭിനയിക്കുകയും ചെയ്തു.അഞ്ചു പറയുന്നു.
‘ കാട്ടുകുതിര ‘ എന്ന ചിത്രമായിരുന്നു തന്റെ ജീവിതത്തിൽ ഏറ്റവും ടെന്ഷനോട് കൂടെ അഭിനയിച്ച ചിത്രം . അതൊരു പേടിസ്വപ്നം തന്നെയായിരുന്നു എന്ന് പറയുകയാണ് അഞ്ചു. അതിൽ സംസ്‌കൃതം കലർന്ന മലയാളമാണ് സംസാരിക്കേണ്ടത് അത് തനിക്ക് ഒട്ടും പറ്റുന്നില്ലായിരുന്നു. ഡയറക്ടർ ദേഷ്യപ്പെട്ട് അവസാനം കരയുകവരെ ഉണ്ടായി . എന്നാൽ ഏറ്റവും കൂടിതൽ ആസ്വദിച്ച ചെയ്ത ചിത്രം ‘ പണ്ട് പണ്ടൊരു രാജകുമാരി’ ആയിരുന്നു.
ലാലേട്ടൻ ചോക്ലേറ്റ് പെർഫ്യൂം ഡെനിം ജാക്കറ്റ് ഒക്കെ ഗിഫ്റ്റ് ആയി നൽകി ഒരു കുടുംബാംഗത്തെ പോലെ ആണ് തന്നെ ലാലേട്ടൻ നോക്കിയിരുന്നത് അഞ്ചു ഓർക്കുന്നു.നാലു വര്ഷം മുൻപ് ലാലേട്ടനെ കാണുകയുണ്ടായി അന്ന് ലാലേട്ടൻ തന്റെ മകനോട് തന്നെ കുറിച്ച സംസാരിച്ചു ഈ അമ്മയുടെ മകനായി ജനിച്ചതിൽ നിനക്ക് അഭിമാനിക്കാം എന്ന് പറഞ്ഞു.
നീ ഒരു നല്ല നടിയാണ് ആ പേര് നീ കളയരുതെന്ന് മമ്മൂക്ക ഉപദേശിച്ചിരുന്നു. അതുപോലെ തന്നെ എങ്ങനെ മേക്കപ്പ് ഇടണം എന്ന് മമ്മൂക്ക പഠിപ്പിച്ചു. ഒരു ദിവസം മമ്മൂക്ക മേക്കപ്പ് ഇട്ടു തരുകയും ചെയ്തു അഞ്ചു പറഞ്ഞു.
സുരേഷ്‌ഗോപി തന്നെ എപ്പോഴും റഷ്യൻ ലേഡി എന്നാണ് വിളിച്ചിരുന്നത്. ചിയാൻ വിക്രമിന്റെ അച്ഛനും തന്നെ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.
മലയാളത്തിൽ നിന്ന് അഭിനയിക്കാൻ കോളുകൾ വരുന്നുണ്ട് ഈ വര്ഷം അവസാനം മലയാളത്തിൽ ഒരു സിനിമ ചെയ്യും അഞ്ചു പറഞ്ഞു. ആളുകൾ ഞാൻ ചെയ്യുന്ന കഥാപാത്രത്തിലൂടെ എന്നെ ഓർക്കണം അങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്യണം അഞ്ചു പറയുന്നു.കാരണം ഇപ്പോൾ മലയാളത്തിലേക്ക് എത്തുന്നത് ഒരു വലിയ ഇടവേളക്ക് ശേഷം ആണ്.