കുടുംബ വിശേഷങ്ങളുമായി മല്ലിക സുകുമാരൻ
കുടുംബ വിശേഷങ്ങളുമായി മല്ലിക സുകുമാരൻ – മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത് . സുകുമാരൻ ഈ ലോകത്തോട് വിട പറഞ്ഞു എങ്കിലും മക്കളായ പ്രിത്വിരാജ്ഉം ഇന്ദ്രജിത്തും താങ്ങുളുടേതായ വ്യക്തിമുദ്ര സിനിമയിലെ പല മേഖലകളിൽ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.
സുകുമാരന്റെ പ്രിയ പത്നി മല്ലിക സുകുമാരന്റെയും മക്കളായ ഇന്ദ്രജിത്തിന്റേയും പ്രിത്വിരാജിന്റെയും മരുമക്കളായ പൂര്ണിമയുടെയും സുപ്രിയയുടെയും ഒക്കെ ഇന്റർവ്യൂകൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. ഇപ്പോൾ ഇതാ മല്ലിക സുകുമാരൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇണൈറ്റർവ്യൂവിൽ പറഞ്ഞ ചില കാര്യങ്ങൾ വൈറൽ ആകുകയാണ് .
മിസ്സിസ് സുകുമാരൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ് തനിക്ക് ഏറ്റവും കൂടുതൽ അഭിമാനം എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. തന്റെ ജീവിതത്തിൽ താൻ ഒരുപാട് ദുഃഖം അനുഭവിക്കേണ്ട സാഹചര്യങ്ങൾ വന്നിട്ടുണ്ടെന്ന് മല്ലിക പറയുന്നു. പ്രായത്തിന്റെ പക്വത കുറവ് മൂലവും ചോരത്തിളപ്പ് കാരണവും ജീവിതത്തിൽ താൻ ഒരുപാട് ദുഖിച്ചിരുന്നു . അതിൽ നിന്നൊക്കെ ഒരു മാറ്റം ഉണ്ടായത് സുകുമാരൻ തന്റെ ജീവിതത്തിൽ കടന്നു വന്നപ്പോഴായിരുന്നു . അതിനു ശേഷം തനിക്ക് ഒരു രീതിയിലും ദുഖിക്കേണ്ടതായി വന്നിട്ടില്ലായെന്നും സുകുമാരൻ തന്റെ ജീവിതത്തിൽ തനിക്ക് കിട്ടിയ വരദാനമാണെന്നും മല്ലിക പറയുന്നു.
പണ്ട് താൻ അറിയാത തെറ്റുകളിലൂടെ താൻ കടന്നുപോയപ്പോൾ പലരും തന്നെ കുറ്റപ്പെടുത്തി എന്നാലും താൻ ആരെയും ഒന്നും പറഞ്ഞില്ല പറയുന്നവർ തങ്ങളുടെ ഇഷ്ടമൊയ്‌ലി പറയട്ടെ എന്ന് വിചാരിച്ചു എന്നാൽ ആൻ കുറ്റപ്പെടുത്തിയവരിൽ എഴുപത് ശതമാനം പേർ പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി സംസാരിച്ചതായി മല്ലിക പറഞ്ഞു.
സുകുമാരൻ കഴിഞ്ഞെ പൃഥ്വിക്കും ഇന്ദ്രനും സ്ഥാനമെന്നാണ് മല്ലികമ്മ പറയുന്നത്. അതുപോലെ തന്നെ ഇന്നത്തെ ചില അമ്മമാരുടെ ചിന്താഗതിയെയും വിമർശിക്കുന്നുണ്ട് മല്ലിക സുകുമാരൻ . സുകുമാരൻ പല വസ്തുക്കൾ വാങ്ങുമ്പോഴും പുരയിടങ്ങൾ വാങ്ങുമ്പോഴും അതൊക്കെയും തന്റെ പേരിലായിരുന്നു വാങ്ങിയിരുന്നത് രണ്ടാണ്മക്കൾ അവർ രണ്ടു പെൺപിള്ളേരെ കെട്ടി അവരുടെ കാര്യങ്ങളുമായി പോകും എന്ന് പണ്ടുതന്നെ സുകുമാരൻ പറഞ്ഞിരുന്നു. അതുപോലെ കഴിയുന്നതും അവരെ ഉപദ്രവിക്കാതെ ജീവിക്കുക എന്തിനാണ് അതെന്നു ചോദിക്കുകയാണ് മല്ലിക.
പല അമ്മായിയമ്മമാർക്കും സ്വന്തം മക്കൾ അവരുടെ കക്ഷത്തിൽ ഇരിക്കണം എന്ന ചിന്ത ഉള്ളവർ ഒരുപാട് ഉണ്ട് അത് ആൺപിള്ളേർക്കും ഉണ്ട് പെൺപിള്ളേർക്കും . പെൺപിള്ളേർടെ അമ്മമാരാണെങ്കിൽ കെട്ടുകഴിഞ്ഞാൽ അവൾ അങ്ങ് അവന്റെ കൂടെ പോകുമോ എന്ന് ചിന്തിക്കുന്ന അമ്മമാരും ഉണ്ട് . ആൺപിള്ളേർടെ കാര്യത്തിൽ അവൻ ഇനി അവൾ കൊണ്ടുപോകുമോ എനിക്ക് കിട്ടുമോ എന്നൊക്കെ ഉള്ള വേണ്ടാത്ത ചിന്തകൾ ചിന്തിക്കുന്ന അമ്മമാരും ഉണ്ട് മല്ലിക പറയുന്നു.
എന്നാൽ താൻ നേരെ തിരിച്ചാണെന്ന് പറയുകയാണ് മല്ലിക . നിവൃത്തി ഉണ്ടെങ്കിൽ സുഖമായിട്ട് പോയി ജീവിക്കാം അമ്മ ഇവിടെ തന്നെ ഉണ്ടാകും എപ്പോൾ വേണമെങ്കിൽ വരം പോകാം കാണാം ഇങ്ങനെയാണ് താൻ. ഇവിടെ തന്നെ ഉണ്ടാകും.
പ്രിത്വിയും ഇന്ദ്രനും പണ്ടുമുതൽക്കേ ഭയങ്കര സ്നേഹമാണ് പ്രിത്വി കുറച്ചു കുറുമ്പുകാരൻ ആയിരുന്നു ഇന്ദ്രന്റെ കളിപ്പാട്ടങ്ങൾ ഒക്കെ എടുത്ത് പ്രിത്വി ചീത്തയാക്കാൻ ശ്രമിക്കുമ്പോൾ താൻ വഴക്ക് കൊടുക്കും അപ്പോൾ ഇന്ദ്രൻ അവിടത്തെ കാരണവന്മാർ പോലെ പോട്ടെ അമ്മേ അവൻ കുഞ്ഞല്ലേ എന്നുപറഞ്ഞു സംസാരിക്കും . ആ സ്നേഹം അവര് തമ്മിൽ ഇപ്പോഴും ഉണ്ട് . എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും ഇരുവരും തമ്മിൽ ചർച്ച ചെയ്യാറുണ്ട് ഇപ്പോഴും . ആ സ്നേഹം എന്നും നിലനിൽക്കട്ടെ മല്ലിക പറയുന്നു.