കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ അഭ്രപാളികളിൽ അവതരിപ്പിക്കാനുള്ള സംവിധായകൻ സുരേഷ് തിരുവല്ലയുടെ മിടുക്ക് കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെളിയിച്ചതാണ്. ബന്ധങ്ങളുടെ മറ്റൊരു സൂക്ഷ്മതലത്തിലൂന്നി സുരേഷ് തിരുവല്ല അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ” കെട്ടുകാഴ്ച്ച ” . ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ് ആദ്യതിരിതെളിച്ചത്.
പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ, ഡോ രജിത്കുമാർ, മുൻഷി രഞ്ജിത്ത്, രാജ്മോഹൻ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നുണ്ട്.
ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം – രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം – സന്തോഷ് വെൺപകൽ, കോസ്റ്റ്യും – സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്‌റ്റുഡിയോ – ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, സ്‌റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ ….