ട്രാൻസ്‌ജെൻഡർ ദീപാറാണി; ദീപയുടെ കഥ
ട്രാൻസ്‌ജെൻഡർ ദീപാറാണി – സമൂഹത്തിന്റെയും വീട്ടുകാരുടെയും അടിച്ചമർത്തലുകളും പരിഹാസങ്ങളും ഒരു പുഞ്ചിരിയുടെ ലാഘവത്തോടെ തള്ളിക്കളഞ്ഞു സമൂഹത്തിൽ പിന്തള്ളിയവരുടെ മുന്നിൽ തലയുയർത്തി നിൽക്കുന്ന ഒരു കൂട്ടം ട്രാൻസ് വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട് .
അത്തരത്തിൽ ഒരു വ്യക്തിയാണ് ദീപാറാണി . പത്തനംതിട്ട സ്വദേശിനിയായ ദീപാറാണി മോഡലും തിയേറ്റർ ആർട്ടിസ്റ്റുമാണ്. കൂടാതെ ‘അന്തരം’ എന്നൊരു തമിഴ് സിനിമയിൽ ഒരു വേഷം ചെയ്യുകയും ചെയ്തു. ഇപ്പോൾ രെഞ്ചു രെഞ്ജിമാരുടെ ഡോറ ബ്യൂട്ടിവേൾഡ് അക്കാഡമിയിൽ ബ്യൂട്ടീഷ്യൻ കോഴ്സ് കഴിഞ്ഞു.
പണ്ടുമുതലേ താൻ ഒരു നല്ല മേക്കപ്പ് ആർട്ടിസ്റ് ആണെന്ന് പറയുകയാണ് ദീപാറാണി . കാരണം കുഞ്ഞുനാളിൽ ആൺകുട്ടി ആയിരുന്നപ്പോൾ ചേച്ചിമാരുടെ മേക്കപ്പ് സാധനങ്ങൾ എടുത്ത് മേക്കപ്പ് സ്വയം ചെയ്യുമായിരുന്നു ദീപ.
ഡീഅപരാനിയുടെ മറ്റൊരു പ്രത്യേകതായാണ് ദീപാരാണി അണിഞ്ഞിരിക്കുന്ന തട്ടം . ഹൈന്ദവ പേരും തലയിൽ ഹിജാബും ആർക്കായാലും കൗതുകം തോന്നും ഇതെന്താ ഇങ്ങനെയെന്ന് അതിനു ദീപയുടെ മറുപടിയിങ്ങനെയാണ്.
കുഞ്ഞുനാൾ മുതൽക്ക് ദീപക്ക് തട്ടം ഇട്ട പെൺകുട്ടികളെ ഭയങ്കര ഇഷ്ട്ടമാണ്. അതുപോലെ അണിഞ്ഞൊരുങ്ങി നടക്കാനും ഭയങ്കര ഇഷ്ട്ടമായിരുന്നു. എന്നാൽ ദീപ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച വ്യക്തിയായിരുന്നു. അതുമാത്രമല്ല അഞ്ചു വർഷമായി ദീപക്ക് അജ്മൽ എന്ന വ്യക്തിയുമായി ഒരു ബന്ധം ഉണ്ട് അജ്മലിനും ദീപയെ അണിഞ്ഞുകാണാൻ ആണ് ഇഷ്ട്ടം. അതുകൊണ്ടാണ് ദീപ ഹിജാബ് ധരിക്കുന്നത്.
പത്തനംതിട്ട അടൂർ ആണ് ദീപയുടെ സ്വദേശം. കുട്ടിക്കാലത് ഒരുപാട് കഷ്ടപ്പാടുകൾ തനിക്ക് സഹിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് പറയുകയാണ് ദീപ. അതിൽ ഏറ്റവും കൂടുതൽ ദീപയെ വിഷമിപ്പിച്ചത് ദീപയുടെ അധ്യാപകൻ ദീപയെ കളിയാക്കിയതായിരുന്നു. അതുപോലെ അയൽക്കാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഒരുപാട് കളിയാക്കലുകൾ ദീപക്ക് കേൾക്കേണ്ടി വന്നിരുന്നു.
8-9 ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് തന്നിലെ സ്ത്രൈണത ദീപ തിരിച്ചറിയുന്നത്. എന്നാൽ ഡിഗ്രിക്ക് പഠിക്കുമ്പോ ആണ് . ആണായി ജീവിക്കാൻ ഇനി പറ്റില്ലാന്ന് ഉറപ്പായതും സർജറി ചെയ്യാൻ തീരുമാനിച്ചതും. വീട്ടിൽ എതിർപ്പായതിനാൽ വീടുവിട്ടുപോയി ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ച കോഴിക്കോട്ടേക്ക് പോയി അവിടെ വച്ച തന്റെ അതെ കമ്മ്യൂണിറ്റിയിൽപ്പെട്ട ആളുകളെ കണ്ടുമുട്ടിയത്.
അതിനു ശേഷം കോഴിക്കോട് നാല് വർഷത്തോളം ജോലി ചെയ്തു അവിടത്തെ ട്രാൻസ്‍ജൻഡർ കമ്മ്യൂണിറ്റിയിൽ ചേരുകയും സർജറിക്കായി പോവുകയും ചെയ്തു. ആദ്യത്തെ ആറുമാസം ഹോർമോൺ ട്രീത്മെന്റ്റ് ആയിരുന്നു. അത് കഴിഞ്ഞ ഒരുവർഷം കഴിഞ്ഞപ്പോൾ ബ്രെസ്റ്റ് സർജറി കഴിഞ്ഞു. ശേഷം ഡൌൺ സര്ജറിയും കഴിഞ്ഞു. സർജറി ദീപക്ക് പരാജയമായിരുന്നു. വയറിനുള്ളിലൊക്കെ അണുബാധയുണ്ടായി വളരെ മൂർച്ഛിച്ച അവസ്ഥയായി. മരണം വരെ സംഭവിക്കുന്ന അവസ്ഥയിലായി റീസർജറി ചെയ്യാനുള്ള കാശും ഇല്ലായിരുന്നു ആ സാഹചര്യത്തിൽ രെഞ്ചു രെന്ജിമാർ ആണ് സഹായിച്ചത്. ഇരുപത് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് ദീപയുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞത്. ശേഷം രണ്ടുവർഷത്തെ ബെഡ് റെസ്റ്റും. കുറ്റപ്പെടുത്തിയവരുടെ മുന്നിൽ ഇന്ന് തലയുയർത്തി അഭിമാനപൂർവം നിൽക്കുകയാണ് ദീപ.