മലയാള സിനിമയുടെ പുതിയ വാഗ്ദാനം ബദ്രി

മലയാള സിനിമയുടെ പുതിയ വാഗ്ദാനം ബദ്രി

9 വർഷം കൊണ്ട് സിനിമ യിൽ അഭിനയം എന്ന സ്വപ്നം കണ്ടുകൊണ്ട് നടക്കുന്ന ഒരാളാണ് ബദ്രി . ബദ്രി ആദ്യമായി അരങ്ങേറ്റം കുറിച്ച ഒരു സിനിമയാണ് ബി ഉണ്ണികൃഷ്ണൻ സർ ഡയറക്റ്റ് ചെയ്തു ലാലേട്ടൻ അഭിനയിച്ച “വില്ലൻ ” എന്നാ സിനിമ. അതിൽ തികച്ചും ചെറിയ റോൾ ആയിരുന്നു. എന്നാലും ആദ്യ സിനിമ ലാലേട്ടന്റെ കൂടെ ആയതിൽ തനിക്കു വളരെയേറെ സന്തോഷം ഉണ്ടായിരുന്നു എന്ന് ബദ്രി പറയുന്നു . പിന്നെ ഒട്ടനവധി അഡ്വർടൈസിമെന്റ്, ഗവണ്മെന്റ് ആഡ്, ഷോർട് ഫിലിം, മ്യൂസിക്കൽ വീഡിയോസ് ഒകെ ചെയ്തായിരുന്നു . എന്നാൽ ബദ്രിയെ കുറച്ചു പേരെങ്കിലും അറിയപ്പെട്ടു തുടങ്ങിയത് മില്ല്യൻ വ്യൂസ് ഉള്ള ” The Smell” എന്നാ ഷോർട് ഫിലിമിൽ കൂടി ആയിരുന്നു. ഇപ്പോൾ “കമനി ” എന്നാ സിനിമയിൽ നായക കഥാപാത്രം ആയി ബദ്രിക്ക് അഭിനയിക്കാൻ സാധിച്ചു. ഇതുവരെ തനിക്കു കിട്ടിയിട്ടുള്ളതിൽ വച്ചു ഏറ്റവും വ്യത്യസ്തനായുള്ള ഒരു character ആയിരുന്നു അത്. അതിൽ തനിക്കു ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് കമനി സിനിമ ഡയറക്ടർ രാഹുൽ ബഷീർ സർ നോടാണ്. കമനി കൂടാതെ തന്നെ ” ഇവൾ മൈഥിലി ” എന്ന തമിൾ മൂവി കൂടി ബദ്രി ചെയ്തുകൊണ്ടിരിക്കുന്നു. ബദ്രിയുടെ സ്ഥലം ട്രിവാൻഡറും വെഞ്ഞാറമൂട് ആണ്. ഒരു ഗോഡ് ഫാദർ പോലും ഇല്ലായിരുന്ന തന്നെ ഇതുവരെയെങ്കിലും എത്തിച്ചത് തന്റെ വീടും, നാട്ടുകാരും , ബദ്രിയുടെ കണ്ടിട്ടുള്ളതും ഇതുവരെയും കാണാത്തതുമായ നല്ല ഫ്രണ്ട്സുമാണ്. അവർക്കെല്ലാം താൻ ഒരുപാട് നന്ദി പറയുന്നു എന്ന് ബദ്രി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *